വിവാദ-വിദ്വേഷ നിർമിതിതാൻ മാധ്യമധർമം

കുരു: “ഹാലോ…താൻ ഏതു പ്രാന്താശുപത്രീന്ന് ചാടി വന്നതാടോ ?

വേണു: “വ്യക്തമായില്ല..ഒന്നുകൂടി പറയാമോ?”

കുരു: “എഡോ താൻ ഏതു മെന്റൽ ഹോസ്പിറ്റിൽ നിന്നും ചാടിയതാണെന്ന് ?”

വേണു: “ക്ഷമിക്കണം… പീ സീ ഇപ്പൊ ലൈനിൽ ഇല്ല.. അദ്ദേഹം യൂ കെ യിലാണ്. ഇടക്ക് കണക്ട് ആയതാണ്.”

കുരു:”അല്ല അല്ല…വേണു അയാളോട് ചോദിക്ക് എനിക്ക് അറിയണം ..അയാള് ഏത് പ്രാന്താശുപത്രീന്ന് ചാടിയതാണെന്ന് ”

All things previously thought to be good for us are in fact harmful to our health.

വേണു: “പീസീ..ഇപ്പോ ലൈനിൽ വന്നിട്ടുണ്ട്.. ശ്രീ പീ സീ .. താങ്കൾ ഏതു മാനസിക രോഗാശുപത്രിയിൽ നിന്നും ചാടി വന്നു എന്നാണ് കുരുവിള ചോദിക്കുന്നത്.. വേഗം മറുപടി പറയുക..എനിക്ക് മാറ്റ് അതിഥികളിലേക്ക് പോകേണ്ടതുണ്ട്..”

പീസീ :”നിന്റെ തന്തേടെ മെന്റൽ ഹോസ്പിട്ടലിൽ നിന്നും..
എന്റെ അടുക്കൽ കരഞ്ഞു നിലവിളിച്ചു വന്നിട്ട് ഇപ്പൊ 16 തന്തക്കുണ്ടായ വർത്താനം പറയുന്നോടാ ??!”

കുരു:”എഡോ… ഞാൻ ഈ കുരുവിള അല്ല മറ്റേ കുരുവിള… മറ്റേ കുരുവിള..”

പീസീ :”അതിനു എനിക്ക് വട്ടാണെ ന്നാണോടാ തെണ്ടി പറയുന്നേ ..”

വേണു: ഈ നിലക്ക് ചർച്ച തുടരാൻ സാധ്യമല്ല.. ചർച്ചയിൽ പങ്കെടുത്തതിന് നന്ദി..

Advertisements

നീ ഒക്കെ എന്ത് തേങ്ങയാടോ ഈ പറയണേ

meme1.png

1. ഗോവധം നിരോധിക്കണം പശു അമ്മച്ചി ആണ് – പ്രമുഖ ഗോ-ഡാഡി-മമ്മി ഇറച്ചി കയറ്റുമതി മൊതലാളി കം ദേശസ്നേഹി ഓഫ് ഭാരത് മാതാ.

2. വധശിക്ഷ പ്രാകൃതം. നീതിപീഠം ഈ ശിക്ഷാരീതി പുനഃ പരിശോധിക്കണം- ബട്ട് താത്കാലിക സുഖത്തിന്, മൂന്നാം കിട പ്രതികാര രാഷ്ട്രീയത്തിന് വേണ്ടി കൊലപാതകം നടത്തുന്നതിൽ തെറ്റില്ല. – ജയ് കാസ്ട്രോ

3 . കവിത : “കൊള്ളമാണിയോട് പിണക്കമില്ലേ സഖാ കൊല്ലം മുഴുക്കെ നീ കൊല്ലൽ ആണോ ?”

4 . കേരള കോൺഗ്രസ്സ് എന്നും നന്മയുടെ കൂടെ – കരിം കോഴക്കൽ കള്ളൻ മാണി.

5 . റോഡ് ടാറിടണം, നാടിനു വികസനം വരണം, നന്മകൾ എമ്പാടും ചെയ്യണം, ഇതിന്റെ ഒക്കെ കൂടെ ന്റെ സിൽമാ ഒന്ന് വിജയിപ്പിക്കണം – റിലീസ് ഡേറ്റിനു തലേന്ന് മാത്രം പൂക്കുന്ന ഒരു നന്മ മരം .

6 . ധൈര്യം ഉണ്ടേൽ ഒറിജിനൽ ഐ ഡി യിൽ വാ ഡാ. !@##$!%$%# മോനെ – വിശ്വസിക്കുന്ന ശക്തിയുടെയും അങ്ങനെ വിശ്വസിക്കാൻ പറഞ്ഞ മഹാന്റെയും ഫോട്ടോ ഓർ ഐ ഡി ഒരിക്കലും കണ്ടിട്ടില്ലാത്ത, കാണാൻ പാടില്ലാത്ത സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ.

7. അന്യഭാഷാ ചിത്രങ്ങൾ വൈഡ് റിലീസ് ചെയുക വഴി മലയാളം സിനിമകൾ പിന്തള്ളപ്പെട്ടു പോകുന്നു- എന്നു കബാലിയുടെ കേരളത്തിലെ വിതരണക്കാരൻ പ്രാപഞ്ചിക സ്റ്റാർ .

8 അച്ഛാ ദിൻ വന്നത് എവിടെ ? ബട്ട് എല്ലാം ശരിയാകാൻ കുറെ കൂടെ സമയം എടുക്കും.

9. കേരളം സൊമാലിയ ആണ് -(56 ഇഞ്ച് ) കേരളം ആണ് യഥാർഥ ഇന്ത്യക്കാരുടെ നാട് – (കട്ജു) : ദേർഫോർ സോമാലിയ ആണ് യഥാർഥ ഇന്ത്യ.

10. കത്തിചാവാൻ പോകുന്നവന് എന്തിനാടീ കപ്പടാമീശ ? പിള്ളേരെ എടെടീ …ഓ ഞാൻ അത് മറന്നു- ഫ്രം എമിറേട്സ് വിമാനം .

യു സീ ദി അയൺ ഏണി ഡോണ്ട് യു …!!

ഈ മിണ്ടാട്ടം തുടരാം

4 വർഷങ്ങൾക് ശേഷം,  പൊടി പിടിച്ച, പഴയ ബ്ലോഗിനെ ഒന്ന് നെറ്റിൽ തിരഞ്ഞു.ഭാഗ്യം !! സാധനം അവിടെ തന്നെ ഉണ്ട്.ഇനി സമയം പോലെ എഴുതി തുടങ്ങണം.വിഷയങ്ങൾ ഒരുപാടുണ്ട്.മാറിയ ജീവിത സാഹചര്യങ്ങൾ എഴുത്തും വായനയും ദിനചര്യയിൽ നിന്നും എന്നേ അകറ്റിയിരിക്കുന്നു.മുഷിഞ്ഞ ഐ റ്റീ ജീവിതവും.യാഥാർഥ്യങ്ങൾ തിരിച്ചറിവുകൾ നൽകിയപ്പോൾ വീണുടഞ്ഞ സൗഹൃദങ്ങളും എല്ലാം ഭ്രാന്ത് പിടിപ്പിച്ചുകൊണ്ട് മനസിനെ കീഴ്പ്പെടുത്തിയിരുന്നു.

thought-002

 

4 വര്ഷം കൊണ്ട് എന്റെ ചിന്താഗതിയിൽ വന്ന മാറ്റം എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. മതക്കുരു ഒരു നിശബ്ദ കൊലയാളിയായി ഉള്ളിൽ ഉണ്ടായിരുന്നു എന്ന തിരിച്ചറിവ്. അന്ധമായ രാഷ്ട്രീയ വിധേയത്വം, അടിമത്തം. എല്ലാം കുറേശെ മാറിവരുന്നു. ചിന്തകൾ സരളവും സ്വതന്ത്രവും ആവുമ്പോൾ ഉള്ള സന്തോഷം ഞാൻ ഇപ്പോൾ അനുഭവിക്കുന്നു. വിശ്വാസ മാറാപ്പുകളെ  എവിടേക്കോ വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നു. എന്തായിരുന്നു എന്നെ മാറ്റിയത്. അറിയില്ല. ഇനി ഉള്ള എഴുത്തുകൾ സ്വയം തിരിച്ചറിയാൻ വേണ്ടിയും സമൂഹത്തിൽ നിന്നും കിട്ടിയ തിരിച്ചറിവുകൾ നിങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയും ആയിരിക്കണം എന്നു ആഗ്രഹിക്കുന്നു.മിണ്ടാട്ടം ഇനി തുടരും..!!!