നമസ്കാരം, ഞാൻ മിണ്ടാട്ടക്കാരൻ

Captureqq

അങ്ങയോടൊരു വാക്ക്.

അങ്ങ് ഇവിടെത്തെ കടകളെ വസ്തുനിഷ്ഠമായി വിമർശിക്കുന്നതോ, വൃത്തിയിലായ്മ ചൂണ്ടിക്കാണിക്കുന്നതോ നമുക്ക് പ്രശ്നമില്ല. അത് നല്ല കാര്യവുമാണ്.

നേരെ മറിച്ച് അങ്ങ് ചെയ്തത് തിരോന്തരംകാർ കാശ് കൊടുക്കാൻ മടിച്ചിട്ട്, എന്ത് വിഷമാണെങ്കിലും തോനെ കിട്ടുമെങ്കിൽ ശുചിത്വം നോക്കാതെ പോയി നക്കുന്നവർ ആണെന്ന് പറയുകയാണ്. ഒരിക്കലും ഇത് അംഗീകരിക്കാൻ ആകില്ല.

ഓൺലൈനിലായും അല്ലാതെയും വളരെ അധികം സജീവമായ ഭക്ഷണപ്രേമികളും അവരുടെ കൂട്ടായ്മകളും ഉള്ളതും, ഒരുപാട് ഒരുപാട് ക്വാളിറ്റി റെസ്റ്റോറന്റ്കൾ ദിനംപ്രതി തുറക്കുന്നതുമായ സ്ഥലവുമാണ് ഇത്. ക്വാളിറ്റി ഫുഡിന് മാർക്കറ്റ് ഇല്ലെങ്കിൽ ഇത് ഒരിക്കലും സംഭവിക്കില്ലല്ലോ.

നഗരസഭ ഫ്രീക്വൻറ്റ് ആയി ക്വാളിറ്റി, ശുചിത്വ പരിശോധന നടത്താറുമുണ്ട്.

എല്ലാ ഫുഡി ഗ്രൂപ്പുകളിലും ഭക്ഷണ വൈവിധ്യം, ഗുണനിലവാരം, ഹോട്ടൽ ശുചിത്വം, സർവീസ്, പാർക്കിങ്, ആമ്പിയൻസ്, വില അങ്ങനെ എല്ലാ ആസ്പെക്റ്റുകളും ചർച്ച ചെയ്യാറുണ്ട്, വിമർശന വിധേയമാക്കാറുമുണ്ട്.

ഹോട്ടൽ നടത്തിപ്പുകാരും ഈ ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും പോരായ്മകൾ തിരുത്തുകയും ചെയ്യാറുണ്ടെന്നത് തിരോന്തരത്തെ ഭക്ഷണ സംസ്കാരം ആണ് കാണിക്കുന്നത്.

സദ്യ,കടൽവിഭവങ്ങൾ,ബോളി-പായസം കോംബോ,തട്ട് ദോശ രസവട കോംബോ, കോഴി പെരട്ട്,കോഴി തോരൻ, ആസാദ് ബിരിയാണി,മട്ടൻ വിഭവങ്ങൾ തുടങ്ങി കൊണ്ടിനെന്റൽ,ജാപ്പനീസ്,അറേബ്യൻ,ടർക്കിഷ്,ഇറ്റാലിയൻ,എന്തിനു ഷാപ്പ് കറി വരെ നല്ല രീതിയിൽ കിട്ടുന്ന ഒരുപാട് നല്ല ഇടങ്ങൾ ഇവിടെ ഉണ്ട്.

ലഖ്‌നൗവിലെ ചീഞ്ഞ തെരുവുകളിൽ നിന്നും ഒരു ഉളുപ്പുമില്ലാതെ വാരിവലിച്ച് ഭക്ഷിച്ച പ്രമുഖനായ അങ്ങേക്ക് അത്രയും ബുദ്ധിമുട്ട് ഇല്ലാതെ കഴിക്കാൻ പറ്റുന്ന ഇടം ആവും തിരോന്തരത്തെ ഏറ്റവും മോശം എന്ന് വിളിക്കാവുന്ന ഹോട്ടൽ പോലും. അത് ഉറപ്പ്.

അങ്ങു കഴിച്ച ആ പ്രത്യേക സമയത്തു ഹയസിന്ത് ഹോട്ടലിൽ തിരക്ക് ഉണ്ടായില്ല എന്നതുകൊണ്ടു തിരുവനന്തപുരം മോശം ആണെന്ന് ഒരു അർത്ഥം ഇല്ല സുഹൃത്തേ. ലക്ഷ്വറി ലഞ്ച്, ശമ്പളക്കാർ ആണെങ്കിൽ മാസമാദ്യം ഒരിക്കൽ ഫാമിലിയോടൊപ്പമോ, അല്ലെങ്കിൽ ഏതെങ്കിലും പാർട്ടിയോ,ടീം ഔട്ടിങ്ങോ, ഫങ്ഷനോ ഉള്ളപ്പോഴേ പോകേണ്ട ആവശ്യമുള്ളു.

അത് പോലും ഇവിടെ തന്നെ പോകാണമെന്നുമില്ല. വേറെ ഒരുപാട് ഒരുപാട് ഓപ്‌ഷൻസ് നമുക്കുണ്ട്. ഓൺലൈൻ ഓർഡർ ചെയാൻ ഉള്ള സൗകര്യം വേറെ.

അപ്പൊ പിന്നെ തൽക്കാലം ഇങ്ങനെ അങ്ങോട്ട് പോട്ട്.

അണ്ണൻ പോയാട്ടെ.